ഒരു പാഥേയം കൂടി

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45 -ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഒരു പാഥേയം കൂടി എന്ന പേരിൽ ഉച്ചഭക്ഷണ വിതരണം നടത്തി. തിരുവനന്തപുരം ജില്ലയിലെ താലൂക്ക് ആശുപത്രികളിലും വിവിധ അനാഥാലയങ്ങളിലുമാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ജീവനക്കാരിൽ നിന്നും സമാഹരിച്ച പൊതിച്ചോറും സംഘടനാംഗങ്ങൾ പാചകം ചെയ്തു തയ്യാറാക്കിയ ഭക്ഷണവുമാണ് വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തത്. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ ഉച്ചഭക്ഷണ വിതരണം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ബി എൽ ഷിബു ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി ഡി പ്രസാദ്, ജില്ലാ വൈസ് പ്രസിഡണ്ട് എ നാസറുദ്ദീൻ, ജില്ലാ കമ്മിറ്റി അംഗം നജുമുദ്ദീൻ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ വി അനിൽകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. നെടുമങ്ങാട്, ആര്യനാട്, വാമനപുരം എന്നീ എക്സൈസ് ഓഫീസുകളിലെ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും ആത്ഥാർത്ഥമായ സഹകരണത്തോടെയാണ് ജില്ലാ ആശുപത്രിയിലും നഗരിക്കുന്ന് തൃപ്പാദം വയോജനകേന്ദ്രത്തിലും ഉച്ചഭക്ഷണം ലഭ്യമാക്കിയത്. സാമൂഹ്യപ്രതിബദ്ധതയോട് കൂടി നിരവധി പ്രവർത്തനങ്ങൾ സംഘടന നടത്തിവരുന്നു. ലഹരി വിപത്തിനെതിരെയുള്ള സന്ദേശം കൂടി പൊതുജനങ്ങളിലെത്തിക്കുവാനും സംഘടന ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...