പത്തനാപുരത്ത് ചെമ്മാൻപാലത്ത് വാഹനാപകടം

ലോറി ഡ്രൈവർക്ക് ഗുരുതര പരിക്ക്ചെങ്ങന്നൂരിൽ നിന്നും തമിഴ്നാട്ടിലേക്ക് പോയ ചരക്ക് ലോറിയും തമിഴ്നാട്ടിൽ നിന്നും ആലപ്പുഴയിലേക്ക് വന്ന ട്രെയിലർ ലോറിയുമായാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം ചെമ്മാൻ പാലത്തിനു മുന്നിൽരാവിലെ 5 30ന് ആണ് അപകടമുണ്ടായത്.ചരക്ക് ലോറിയിലെ ഡ്രൈവർ ചെങ്ങന്നൂർ സ്വദേശി ശരത്തിനെ ഗുരുതര പരിക്കുകളോടെ പത്തനാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.ആദ്യം പോലീസും നാട്ടുകാരും ചേർന്നാണ് ജീവൻ സുരക്ഷാ പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ഫയർഫോഴ്സ് എത്തി വാഹനത്തിൻ്റെ ഡോറുകളും മറ്റും കട്ടർ ഉപയോഗിച്ച് കട്ട് ചെയ്ത് ഗതാഗതം സൗകര്യം പുനസ്ഥാപിച്ചത്.പുനലൂർ കോന്നി റീച്ചിൽ റോഡിൻ്റെ അശാസ്ത്രീയത കാരണം എല്ലാ ദിവസവും അപകട പരമ്പരകൾ ആണ്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....