വീടിൻ്റെ ദോഷമകറ്റാന്‍ പൂജ :സ്വർണ്ണം തട്ടിയ കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റില്‍

വീടിൻ്റെ ദോഷമകറ്റാന്‍ പൂജ നടത്താനെന്ന പേരില്‍ വീട്ടമ്മയെ കബളിപ്പിച്ച് 12 പവന്‍ സ്വര്‍ണം തട്ടിയെടുത്ത് മുങ്ങിയ യുവതിയടക്കം രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.ഇടുക്കി കരിങ്കുന്നം പാറക്കടവ് അഞ്ചപ്ര ഷാജിത ഷെരീഫ് (28), പാറക്കടവ് അത്തിവീട്ടില്‍ സുലോചന ബാബു (42) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം പുതുപ്പള്ളി സ്വദേശിനിയായ വീട്ടമ്മയാണു ഇവരുടെ ചതിയില്‍ വീണത്.

കഴിഞ്ഞ മാസം പത്താം തിയതിയാണ് സംഭവം.

കത്തി, പുല്‍ത്തൈലം തുടങ്ങിയവയുടെ വില്‍പനയ്ക്ക് വീട്ടമ്മയുടെ വീട്ടിലെത്തിയതാണു ഷാജിതയും സുലോചനയും മറ്റൊരു സ്ത്രീയും.

സംസാരത്തിനിടെ അടുപ്പം സ്ഥാപിച്ച സ്ത്രീകള്‍ വീടിനു ദോഷമുണ്ടെന്നു വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു.

ദോഷം മാറ്റാന്‍ സ്വര്‍ണാഭരണങ്ങള്‍ പൂജിക്കണമെന്നു പറഞ്ഞു.

വീട്ടമ്മ 12 പവന്‍ ആഭരണങ്ങള്‍ പൂജിക്കുന്നതിനായി സെറ്റിയില്‍വച്ചു.

പൂജ പൂര്‍ത്തീകരിക്കണമെങ്കില്‍ വീടിൻ്റെ പരിസരത്തുനിന്നു കല്ലുകളോ മറ്റോ വേണമെന്നറിയിച്ചതോടെ വീട്ടമ്മ മുറിക്കുള്ളില്‍നിന്നു പുറത്തിറങ്ങി.

ഈ സമയം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു.

എസ്എച്ച്ഒ യു.ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Leave a Reply

spot_img

Related articles

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ മൂന്ന് വയസ്സുകാരി ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു.തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പൊലീസ് അറസ്‌റ്റ്...

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...