ഓപ്പറേഷൻ സിന്ദൂർ, ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാക്കിസ്‌താനെ ഒറ്റപ്പെടുത്തുകയും ആണ് ഇന്ത്യയുടെ ലക്ഷ്യം. ഏഴ് പ്രതിനിധി സംഘങ്ങളിലെ ആദ്യ മൂന്ന് ടീം ആണ് ഇന്ന് പുറപ്പെടുക. ജനതാദൾ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിൻഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. പ്രതിനിധി സംഘങ്ങൾ അതത് രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും.

Leave a Reply

spot_img

Related articles

ബംഗളൂരുവിൽ കനത്ത മഴ; മൂന്നു മരണം

ബംഗളൂരുവിലെ കനത്ത മഴയിൽ മൂന്നു മരണം, 500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ...

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തമ്മാണിക്ക്...

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി നീതി ലഭിക്കുവാൻ പദ്ധതി

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന...

ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന

ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന.ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് റിപ്പോർട്ടുകൾ....