ഓപ്പറേഷൻ തണ്ടർ: ചങ്ങനാശ്ശേരിയിൽ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

എക്സൈസിന്റെ വിപുലമായ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറി’ന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ചങ്ങനാശ്ശേരി വലിയകുളം ഭാഗത്തുനിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി.ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആദർശ് ജി. എൽ ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ പിടിച്ചെടുത്തത്.വലിയകുളം – ഏനാച്ചിറ റോഡിൽ പുതുച്ചിറ സാംസ്കാരിക നിലയത്തിന് അടഞ്ഞുകിടക്കുന്ന കടമുറിയുടെ സമീപത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്.88 സെൻ്റീമീറ്റർ, 48 സെൻ്റീമീറ്റർ, 43 സെൻ്റീമീറ്റർ എന്നിങ്ങനെ ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. എക്സൈസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.എക്സൈസ് ഇൻസ്പെക്ടർമാരായ ബിനോയ് കെ. മാത്യു, ആന്റണി മാത്യു, പ്രിവന്റീവ് ഓഫീസർമാരായ ലാലു തങ്കച്ചൻ, രതീഷ് കെ. നാണു, സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ആർ.എസ്, എസ്. വിശാഖ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ പി. വി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...