ഹാജരാകാൻ കഴിയാത്തവർക്ക് അവസരം

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ തളി തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ ഷോർട്ട് ലിസ്റ്റിൽപെട്ട ഉദ്യോഗാർഥികളോട് അവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ജൂലൈ 30, 31 ആഗസ്റ്റ് 1 തീയതികളിൽ ഹാജരാകാൻ നിർദേശിച്ച് അറിയിപ്പ് നൽകിയിരുന്നു.

എന്നാൽ മഴക്കെടുതി മൂലം പ്രസ്തുത തീയതികളിൽ ഹാജരാകാൻ സാധിക്കാത്ത ഉദ്യോഗാർഥികൾ ഹാജരാകാത്തതിന് കാരണം കാണിച്ച് അപേക്ഷ സഹിതം ആഗസ്റ്റ് 8, 9 തീയതികളിൽ പ്രവർത്തിസമയത്ത് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആസ്ഥാനത്ത് നേരിട്ട് ഹാജരാകാവുന്നതാണ്.

ഇക്കാര്യത്തിൽ പ്രത്യേകം അറിയിപ്പ് നൽകുന്നതല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ജൂലൈ 31, ആഗസ്റ്റ് 1 തീയതികളിൽ ഹാജരാകുന്ന ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മുൻ നിശ്ചയപ്രകാരം നടത്തുന്നതാണ്.

Leave a Reply

spot_img

Related articles

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍

കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ രണ്ട് പൂർവ വിദ്യാർത്ഥികള്‍ പിടിയില്‍.ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച ആഷിക്കിനെയും ഷാരികിനെയുമാണ് പൊലീസ്...

വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ ചെറുചൂരല്‍ കരുതട്ടെ; ഹൈക്കോടതി

സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യില്‍ ചെറുചൂരല്‍ കരുതട്ടെ എന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ പോലീസ് വെറുതെ കേസെടുക്കരുതെന്നും ഹൈക്കോടതി.സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ...

ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു

കൊല്ലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു.ബൈക്കിൽ നിന്ന് തെറിച്ച് വീണ് ബാബുവിന്‍റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്. ഗുരുതര പരിക്കേറ്റ...

കാണാതായ ആൾ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍

കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അബ്ദുള്‍ സലാം (59) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഒൻപതുമുതല്‍ കാണാനില്ലായിരുന്നു. കുടുംബം പോലീസില്‍...