ചുങ്കം ദേശീയപാതയിൽ ഓടുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടര് തെറിച്ച് വീണ് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ തളിപ്പറമ്പ് കെ എസ് ഇബി ജീവനക്കാരൻ മരിച്ചു.ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് (48) മരിച്ചത്.തളിപ്പറമ്പിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.ബൈക്ക് യാത്രക്കാരൻ്റെ ദേഹത്തേക്കാണ് ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണത്.ഗുരുതര പരിക്കേറ്റയാളെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.ലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു.

