ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പൊങ്കാല നവംബർ 24ന്

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 24ന് നടക്കും.രാവിലെ 9നു പണ്ടാര അടുപ്പിൽ ക്ഷേത്ര ട്രസ്‌റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരുന്നതോടെയാണു പൊങ്കാല യ്ക്കു തുടക്കം.11നു പൊങ്കാല നിവേദ്യത്തിനു ശേഷം ദിവ്യാഭിഷേകവും ഉച്ച ദീപാരാധനയും നടക്കും.രാവിലെ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ ചേരുന്ന പൊങ്കാല സംഗമം മന്ത്രി രമേശ് ചെന്നിത്തലയും വൈകിട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. തുടർന്നു കാർത്തിക സ്ത‌ംഭം തെളിക്കൽ നടക്കും. പൊങ്കാല ഉത്സവത്തിനു തുടക്കംകുറിച്ചു കാർത്തിക സ്തംഭം ഉയർത്തൽ 15ന് ആണ്. 20നു മന്ത്രി മോൻസ് ജോസഫ് ക്ഷേത്ര നടയിൽ നിലവറ ദീപം തെളിക്കും.ക്ഷേത്രത്തിലെ 12 നൊയമ്പ് മഹോത്സവം ഡിസംബർ 16 മു തൽ 27 വരെയാണ്. നാരീപൂജ 18നും കലശവും തിരുവാഭരണ ഘോഷയാത്രയും 26നും നടക്കും.

Leave a Reply

spot_img

Related articles

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...

മുഖ്യമന്ത്രി നിലയ്ക്കൽ എത്തി

ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്‌ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...

മലപ്പുറത്ത് നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ

മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...