അൻവറിൻ്റെ ആരോപണങ്ങള്‍ തള്ളി പി. ശശി

നിലമ്പൂർ എംഎല്‍എ പി.വി. അൻവറിൻ്റെ ആരോപണങ്ങള്‍ തള്ളി പി. ശശി.തൻ്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പി. ശശി പി.വി. അൻവറിൻ്റെ ആരോപണങ്ങളെ പൂർണമായും തള്ളിയിരിക്കുന്നത്. നവീൻ ബാബുവുമായി ജീവിതത്തിലൊരിക്കലും സംസാരിക്കാനോ ബന്ധപ്പെടാനോ ഉള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും ദുരാരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി. ശശി തൻ്റെ കുറിപ്പില്‍ പറയുന്നു.പി. ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തില്‍:വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത നുണകള്‍ പറഞ്ഞുമാത്രം നിലനില്‍ക്കേണ്ട ഗതികേടില്‍ നിലമ്ബൂര്‍ എംഎല്‍എ അന്‍വര്‍ ചെന്നെത്തിയിരിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇന്നത്തെ പ്രസ്താവന.കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവുമായി ജീവിതത്തില്‍ ഇന്നേവരെ എന്തെങ്കിലും കാര്യത്തിന് ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം എനിക്ക് ഉണ്ടായിട്ടില്ല.ഒരു തരത്തിലും എനിക്ക് ഒരു ബന്ധവുമില്ലാത്ത നവീന്‍ ബാബുവുമായി ബന്ധപ്പെടുത്തി എംഎല്‍എ പറഞ്ഞത് നുണകളും ദുരാരോപണങ്ങളുമാണ്. പൊതുസമൂഹത്തില്‍ അപമാനിക്കുവാന്‍ ശ്രമിച്ചതിന് ഇദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനകം നടത്തിയ അപമാനകരമായ നുണപ്രചാരണങ്ങള്‍ക്കെതിരെ രണ്ട് കേസ്സുകള്‍ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

കൂടുതല്‍ തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സിപിഎം മാര്‍ഗരേഖയില്‍ വീണ്ടും തിരുത്തല്‍; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം

തെറ്റുതിരുത്തൽ നിർദേശങ്ങൾ ഉൾപ്പെടുത്തി മാർഗരേഖ വീണ്ടും തിരുത്തും; റാലിയോടെ വിപുലീകൃത കമ്മിറ്റിക്ക് ഇന്ന് സമാപനം. പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയത്. രാത്രിയില്‍ ചേര്‍ന്ന സിപിഎം...

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...