പി.വി. അന്‍വറിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യുഡിഎഫിനുള്ള അദ്ദേഹത്തിന്റെ പിന്തുണ നല്ലകാര്യമാണെന്നും അന്‍വറിന്റെ വെളിപ്പെടുത്തല്‍ പ്രതിപക്ഷം നേരത്തേ പറഞ്ഞതാണെന്നും പറഞ്ഞു.
പി.വി. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശനോട് നേരത്തേ നടത്തിയ അഴിമതിയാരോപണത്തിന് മാപ്പു പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി.ഡി. സതീശനും മാപ്പ് സ്വീകരിക്കുന്നതായി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെയും ഉപചാപക സംഘത്തിന്റെയും പങ്ക് പുറത്തായെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഈ ഉപചാപകസംഘമായിരുന്നെന്നും എല്ലാം ചെയ്യിച്ചത് സിപിഎം ആണെന്നു തെളിഞ്ഞതായും പറഞ്ഞു. അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ച ചെയ്തു തീരുമാനം എടുക്കുമെന്നും പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പറഞ്ഞു. വയനാട്ടില്‍ ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംഎല്‍എ ഐസി ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും എവിടെയാണെന്ന് അറിയില്ലെന്നും പറഞ്ഞു.