പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ വ്യാജമായി വോട്ട് ചേർത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.സരിൻ തൃശൂർക്കാരനാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് വന്ന് പേര് ചേർത്താതാണെന്നും സതീശൻ ആരോപിച്ചു. സരിൻ തിരുവല്വാമലക്കാരനാണ്. ചേലക്കരയാണ് നിയോജക മണ്ഡലം. ഒറ്റപ്പാലത്ത് മത്സരിച്ചപ്പോള്‍ അവിടെ വോട്ട് ചേർത്തു, ഇപ്പോള്‍ ഇവിടെയും. ഇലക്ഷന് ശേഷം ചലഞ്ച് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ക്ക് പിറകിലുള്ളത് മന്ത്രി എം.ബി രാജേഷും അളിയനുമാണ്. നാടകങ്ങള്‍ക്കെല്ലാം കാരണം ഇവർ മൂന്ന് പേരുമാണെന്നും സതീശൻ വ്യക്തമാക്കി.നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി ദിവ്യ ഇടപെട്ട പെട്രോള്‍ പമ്പ് ഒരു സിപിഎം നേതാവിന്റെതാണ്. ദിവ്യ പാർട്ടിയുമായി ഇടയാതിരിക്കാനാണ് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ ശ്യാമള ഗോവിന്ദൻ തന്നെ ജയിലില്‍ സ്വീകരിക്കാൻ പോയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.