പാക്കിംഗ് പിഴവ്: തിരുവനന്തപുരം ആർസിസിയിൽ രോഗികൾക്ക് കാൻസർ മരുന്ന് മാറി നൽകി

മരുന്ന് കമ്പനിയുടെ പിഴവ് മൂലം തിരുവനന്തപുരം ആർസിസിയിൽ തലച്ചോറിനെ ബാധിച്ച കാൻസറിനു ചികിത്സയിലുള്ളവർക്കു ശ്വാസകോശ കാൻസർ ബാധിതർക്കുള്ള കീമോതെറപ്പി ഗുളികകൾ മാറി നൽ കിയതായി റിപ്പോർട്ട്. മരുന്നിൻ്റെ പാക്കിംഗിൽ കമ്പനിക്കു വന്ന പിഴവാ ണ് ഇതിനിടയാക്കിയത്. 2130 കു പ്പികളിൽ 2125 കുപ്പികളും വിതരണം ചെയ്‌തതിനു ശേഷമാണ് പിഴവ് കണ്ടുപിടിച്ചത്. എത്ര രോഗി കൾക്കു ഇതു നൽകിയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല.

ഗുജറാത്തിലെ ഗ്ലോബെല ഫാർമ നിർമിച്ച ടെമൊസോളോ മൈഡ്-100 എന്ന ഗുളികയുടെ അഞ്ച് എണ്ണം വരുന്ന കുപ്പിയുടെ പാക്കിംഗിലാണ് പിഴവ് സംഭവിച്ചത്. ടെമൊസോളോമഡ്-100 എന്ന പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ്- 50 എന്ന ഗുളികയുടെ കുപ്പിയാണ് വിതരണം ചെയ്തത്. കുപ്പിക്കു പുറത്തും എറ്റോപോസൈഡ്- 50 എന്നായിരുന്നു.വ്യാജമരുന്നു വിറ്റതിനുള്ള വകുപ്പ് അനുസരിച്ച് ഗ്ലോബെല ഫാർമയ്ക്കെതിരെ കേസ് റജിസ്‌റ്റർ ചെയ്ത് സംസ്ഥാന ഡ്രഗ് കൺട്രോളർ ബാക്കി വന്ന ഗുളികകളും ആർസിസിയുടെ വിശദീകരണവും ഉൾപ്പെടെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....