പത്മജയുടെ വരവില്‍ ബിജെപിക്ക് അംഗത്വ ഫീസ് ലഭിക്കുകയല്ലാതെ അല്ലാതെ മറ്റൊരു ഗുണവുമുണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.
പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം. പിതാവ് കരുണാകരനും പാർട്ടി വിട്ട് പോയിട്ടുണ്ട്.
കെ. മുരളീധരൻ ബന്ധം ഉപേക്ഷിക്കുമെന്ന് പറഞ്ഞത് കടന്ന കയ്യായിപ്പോയി.
പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ബിഡിജെഎസ് സീറ്റുകളില്‍ മാറ്റം ഉണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ബിഡിജെഎസും ബിജെപിയും ഒരു കുടുംബമാണ്.
കുടുംബത്തില്‍ ചില അഡ്ജസ്റ്റ്മെന്‍റുകള്‍ സ്വാഭാവികമായി ഉണ്ടാകും.
രാജീവ് ചന്ദ്രശേഖർ വെള്ളാപ്പള്ളി നടേശനെ കാണാൻ എത്തിയത് സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണെന്നും തുഷാർ വ്യക്തമാക്കി.