പത്മജ ബിജെപിയിൽ ചേർന്നു

ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു.

മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പത്മജയ്ക്ക് അംഗത്വ കാർഡ് കൈമാറി.

പത്മജ മാധ്യമങ്ങളോട് സംവദിക്കവേ, താൻ കോൺഗ്രസുമായി വർഷങ്ങളായി അകന്നിരുന്നുവെന്ന് പറഞ്ഞു.

പലതവണ അപേക്ഷിച്ചിട്ടും തൻ്റെ പരാതി പരിഗണിക്കാൻ പോലും ഹൈക്കമാൻഡ് തയ്യാറായില്ലെന്നും അവർ പറഞ്ഞു.

സോണിയാ ഗാന്ധിയെ കാണാൻ അനുമതി നിഷേധിച്ചു.

“കോൺഗ്രസ് നേതൃത്വത്തോടുള്ള എൻ്റെ എല്ലാ പരാതികളെല്ലാം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു.”

“എനിക്ക് സമാധാനപരമായി രാഷ്ട്രീയം തുടരാൻ ആഗ്രഹമുണ്ട്. ബിജെപി തിരഞ്ഞെടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,” പത്മജ പറഞ്ഞു.

പ്രധാനമന്ത്രി മോദിയെ മഹത്തായ നേതാവ് എന്ന് വിളിച്ച് പത്മജ പ്രശംസിച്ചു.

പത്മജയ്ക്ക് അംഗത്വ കാർഡ് നൽകിയ ശേഷം കേരളത്തിൽ ചില വലിയ മാറ്റങ്ങൾ വരാൻ പോകുന്നുവെന്ന് വരാൻ പോകുന്നുവെന്ന് പ്രകാശ് ജാവദേക്കർ സൂചന നൽകി.

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...