വേദനിക്കുന്ന പത്മജ

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും മക്കൾരാഷ്ട്രീയം കടന്നുവരുന്നത് കെ കരുണാകരനിലൂടെയാണ്. കരുണാകരൻ തന്റെ മക്കളെ രണ്ടുപേരേയും രാഷ്ട്രീയത്തിൽ കൊണ്ടുവന്നുവെങ്കിലും മകൾ പത്മജ തെരഞ്ഞെടുപ്പു രാഷട്രീയത്തിൽ തീരെ ശോഭിച്ചില്ല. 2004-ലാണ് അവർ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു, പക്ഷേ സിപിഐ എമ്മിലെ ലോനപ്പൻ നമ്പാടനോട് പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന്
2016 ലും 2021 ലും രണ്ട് തവണ തൃശൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് അവരെ പരിഗണിച്ചില്ല എന്ന പരിഭവം പല മാധ്യമങ്ങളോട് പറയുകയും ചെയ്തു. സഹോദരൻ കെ മുരളീധരനും പത്മജയുടെ രാഷ്ട്രീയ പ്രവേശനത്തിനു വലിയ താത്പര്യം ഒരു കാലത്തും കാണിച്ചിരുന്നില്ല
പത്മജ ഒരു സമയത്ത് ടെലിവിഷൻ നിർമ്മാതാവായും അറിയപ്പെട്ടിരുന്നു. അവരും മല്ലികാസുകുമാരനും ചേർന്ന് ചില ടെലിവിഷൻ പരമ്പരകളൊക്കെ ഇടക്കാലത്ത് നിർമ്മിച്ചിരുന്നു.

തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ആർട്‌സിൽ (ഹിന്ദി) ബിരുദം
നേടിയിട്ടുള്ള പത്മജയ്ക്ക് ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ ബി എ ഹിന്ദി തുണയാകുമോ എന്ന് കാത്തിരുന്ന് കാണാം.
ഒരു സമയത്ത് കിങ് മേക്കറായിരുന്ന കരുണാകരനെപ്പോലും നിയന്ത്രിച്ചിരുന്നത് മകൾ പത്മജയായിരുന്നു. അവർ നഴ്‌സസ് യൂണിയൻ പോലെ മറ്റ് 15 ട്രേഡ് യൂണിയനുകളുടെ തലപ്പത്ത് വിരാജിച്ചിരുന്നു.
എതിരാളികളായ കോൺഗ്രസ് വിഭാഗങ്ങളായ കരുണാകരൻ, ആന്റണി ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ പാർട്ടി പ്രവർത്തകരുമായി അനുനയ ചർച്ചകൾ നടത്തുന്നത് പോലും പത്മജയായിരുന്നു. കരുണാകരൻ ജീവിച്ചരുന്നകാലത്ത് അദ്ദേഹത്തിന്റെ പിൻഗാമിയായി കോൺഗ്രസിലെ വലിയൊരു വിഭാഗം കണ്ടിരുന്നത് പത്മജ വേണുഗോപാലിനെയായിരുന്നു. കെ കരുണാകരനെന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ വീണതോടെ പത്മജയുടെ പ്രാധാന്യം അവസാനിച്ചു.
എകെ ആന്റണിയുടെ മകനും കെ കരുണാരന്റെ മകളും കോൺഗ്രസ് രാഷ്ട്രീയം വിട്ട് ബി ജെപിയിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം പഠിക്കുന്നവർക്ക് വലിയ കൗതുകക്കാഴ്ചയായി മാറുകയാണ് ഇപ്പോഴത്തെ പ്രായോഗിക രാഷ്ട്രീയം.

Leave a Reply

spot_img

Related articles

ജനങ്ങൾ ആഗ്രഹിക്കും വിധം കുട്ടനാടിന്റെ സമഗ്ര വികസനംസർക്കാർ യാഥാർഥ്യമാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...