രാത്രി വീണ്ടും ജമ്മുവില്‍ എത്തിയ പാക് ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തു

രാത്രി വീണ്ടും ജമ്മുവില്‍ പാക് ഡ്രോണ്‍ എത്തി; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു.സാംബ സെക്ടറിലാണ് ഡ്രോണ്‍ കണ്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പാക് ഡ്രോണുകളെ തകര്‍ക്കുന്ന ദൃശ്യവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. സാംബ ജില്ലയില്‍ ഇന്നലെ രാത്രി ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചുപഞ്ചാബിലെ ഹോഷിയാര്‍പൂര്‍, അമൃത്‌സര്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ സാന്നിധ്യമുണ്ടെന്നും സ്‌ഫോടന ശബ്ദം കേട്ടുവെന്നുമുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഈ മേഖലകളിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

spot_img

Related articles

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും

പരമോന്നത കോടതിയിൽ സുപ്രധാന വിധികൾ പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. രാജ്യത്തിന്റെ 52ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ്...

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും

സി ബി എസ് ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷാ ഫലമാണ് പ്രസിദ്ധീകരിക്കുക. സി ബി എസ് ഇയുടെ...

ഭക്ഷ്യ ലഭ്യതയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍

പാകിസ്ഥാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഭക്ഷ്യ ലഭ്യതയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്ബോള്‍ ആവശ്യത്തിന് നെല്ല്, ഗോതമ്ബ്, പയര്‍വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ...

ഗുജറാത്തിലെ ഭുജിൽ കനത്ത ജാഗ്രത നിർദേശം

അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഗുജറാത്തിലെ നഗരമാണ് ഭുജ്. പ്രദേശത്തെ കടകൾ പൂർണമായും അടച്ചു. ആളുകൾ വീടിനുള്ളിൽ തുടരാൻ നിർദേശവും നൽകിയിട്ടുണ്ട്. പാകിസ്ത‌ാന്റെ ഭാഗത്ത് നിന്നുള്ള...