കോട്ടയംജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള 2025 മെയ് 15 മുതൽ ആരംഭിക്കും

കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം 2025 മെയ് 15, 16, 17 തീയതികളിലായി എം.ടി നഗറിൽ (സ്‌പോട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം) നടക്കും.

2025 മെയ് 15 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ സഹകരണം, ദേവസ്വം, തുറമുഖം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 3 മണിക്ക് വിശ്രുത ചലച്ചിത്രതാരം ഷാജി എൻ. കരുൺ അനുസ്മരണം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിക്കും.

”പിറവി പിറന്ന കാലം” എന്ന വിഷയം എസ്.പി.സി.എസ്. പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ അവതരിപ്പിക്കും.

മുതിർന്ന ലൈബ്രറി പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.
3 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന പുസ്തക മേളയിൽ കേരളത്തിലെ 100 ഓളം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

പുസ്തക മേളയിൽ നിന്നും ആകർഷകമായി ഡിസ്‌കൗണ്ടിൽ പുസ്തകങ്ങൾ വാങ്ങുവാൻ പൊതുജനങ്ങൾക്കും അവസരമുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. പുസ്തകമേളയോടനമുബന്ധിച്ച് വിവിധ പുസ്തകങ്ങളുടെ പ്രകാശനവും സാംസ്‌കാരിക പരിപാടികളും അനുസ്മരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

കെ.എൻ. മഞ്ചുഷ അവതരിപ്പിക്കുന്ന ഏകപാത്ര നാടകമായ ‘തിരിഞ്ഞൊഴുകുന്ന പുഴ’ കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട് അവതരിപ്പിക്കുന്ന ഏകപാത്ര നാടകമായ ‘ലഹരി നിരാസം’,

ലൈബ്രറി പ്രവർത്തകർ അവതരിപ്പിക്കുന്ന ഭാവഗാനാജ്ഞലി തുടങ്ങി വിവിധ പരിപാടികൾ മേളയോടനുബന്ധിച്ച് അരങ്ങേറും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...