ഇന്ന് രാവിലെ ഉണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ബിരുദാനന്ദര ബിരുദ വിദ്യാർത്ഥി വെള്ളിയേപ്പള്ളി സ്വദേശി അമൽ ഷാജിയാണ് മരിച്ചത്.
അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ പോയ കാറിന്റെ പുറകിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അമലിന്റെ ശരീരത്തിലൂടെ എതിർ ദിശയിൽ നിന്ന് വന്ന വാഹനം കയറിയിറങ്ങി.
അമലിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പുലിയനൂർ ജംഗ്ഷനിൽ അപകടങ്ങൾ പതിവായിട്ടും യാതൊരുവിധ നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലന്ന പരാതി ശകതമാണ്കഴിഞ്ഞ ദിവസവും ഇവിടെ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു.