ചാപ്പ കുത്ത് ഏപ്രിൽ 5-ന്

ബിഗ് ബോസ് താരവും തീയറ്റർ ആർട്ടിസ്റ്റുമായ ഹിമ ശങ്കരി, തമിഴ് നടൻ ലോകേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ അജേഷ് സുധാകരൻ,മഹേഷ് മനോഹരൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന “ചാപ്പ കുത്ത് ” ഏപ്രിൽ അഞ്ചിന് പ്രദർശനത്തിനെത്തുന്നു.

സൂഫി പറഞ്ഞ കഥ, യുഗപുരുഷൻ,അപൂർവ രാഗം, ഇയ്യോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഹിമശങ്കരിയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ ചിത്രത്തിലേത്.

ടോം സ്ക്കോട്ട് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ജെ എസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജോളി ഷിബു നിർമ്മിച്ച “ചാപ്പ കുത്ത് ” ഇതിനകം നാല്പതോളം ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി.

വിനോദ് കെ ശരവൺ, പാണ്ഡിൻ കുപ്പൻ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.

ഷിബു കല്ലാർ,നന്ദു ശശിധരൻ എന്നിവരുടെ വരികൾക്ക്
ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷിബു കല്ലാർ സംഗീതം പകരുന്നു.

ഉണ്ണി മേനോൻ,മധു ബാലകൃഷ്ണൻ,കെ എസ് ചിത്ര,ശരത് സന്തോഷ് എന്നിവരാണ് ഗായകർ.
കോ പ്രൊഡ്യൂസർ-ഗായത്രി എസ്,ആവണി എസ് യാദവ്,
എഡിറ്റിംഗ്-വി എസ് വിശാൽ,സുനിൽ എം കെ,

പ്രൊഡക്ഷൻ കൺട്രോളർ-ജോളി ഷിബു,കല-ആചാരി ഗോവിന്ദ്, കോസ്റ്റ്യൂംസ്-സക്കീർ,സ്റ്റിൽസ്-ജയൻ ഡി ഫ്രെയിംസ്, അസോസിയേറ്റ് ഡയറക്ടർ-രാഹുൽ ഗ്രീന മോഹനൻ, അനൂപ് കൊച്ചിൻ,

സൗണ്ട് ഡിസൈൻ-സോണി ജെയിംസ്,ഡി ഐ- മനോജ് മാണി,പോസ്റ്റർ ഡിസൈൻ-പ്രൊമോ വർക്ക്സ്,വിതരണം-വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസ്.

സമൂഹം ഒരു വ്യക്തിയോട് പുലർത്തുന്ന അവഗണനയും, അയാളെ ഒറ്റപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന മാനസിക വ്യഥകളും ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ചാപ്പ കുത്ത്.

പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ

അമ്മയിലെ പ്രശ്നങ്ങളില്‍ ‌‌തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച്‌ ശ്വേതാ മേനോൻ .ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ലെന്ന്...

‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് രമേഷ് പിഷാരടി രാജിവെച്ചു

താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനർ സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി രാജിവെച്ചു.സംഘടനയുടെ പ്രവർത്തനങ്ങള്‍ കോടതി കയറുന്ന സാഹചര്യം ഉണ്ടാകാൻ താൻ...

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടായേക്കും

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.ഇത്തവണത്തെ അവാർഡ് നിർണയ ജൂറിയെ നയിക്കുന്നത് പ്രശസ്ത മലയാളി സംവിധായകൻ ജയരാജാണ്.അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ ജൂറി ചിത്രങ്ങളുടെ...

അന്‍സിബ ഹസ്സന്റെ പരാതിയില്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും

നടി അന്‍സിബ ഹസ്സന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ ഇന്ന് കേസെടുക്കും .കടവന്ത്ര പൊലീസായിരിക്കും ടിനി ടോമിനെതിരെ കേസെടുക്കുക.ടിനിക്കെതിരെ കേസെടുക്കാന്‍ കടവന്ത്ര പൊലീസിന് എറണാകുളം...