പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവി; അന്വേഷണം വേണമെന്ന് ബിജെപിയിൽ ആവശ്യം

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ അന്വേഷണം വേണമെന്ന് ബിജെപി നേതൃയോഗത്തിൽ ആവശ്യം. കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കട്ടെയെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മറുപടി. പരസ്യപ്രസ്താവനകൾക്ക് നേതൃത്വം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ഇതിനിടെ തെരഞ്ഞെടുപ്പ് വേളയിലെ പരസ്യപ്രതികരണങ്ങളിൽ നടപടിയിലേക്ക് കടക്കാൻ ബിജെപി. എല്ലാ പ്രതികരണങ്ങളും ഇംഗ്ലീഷ് തർജമയായി അയക്കാൻ നിർദേശം നൽകി. ദേശീയ നേതൃത്വം പ്രതികരണങ്ങൾ പരിശോധിക്കും. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങളെ അകറ്റിയ പ്രതികരണങ്ങൾ എല്ലാം ശേഖരിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ചുമതല നൽകിയിരിക്കുന്നത്. ദേശീയ നേതൃത്വം നേരിട്ടാണ് അന്വേഷണം നടത്തുന്നത്.വിവാദ വീഡിയോ ദൃശ്യങ്ങൾ ശേഖരിച്ചു റിപ്പോർട്ട് തയ്യാറാക്കുന്നു. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണം തുടങ്ങി. അന്വേഷണം രഹസ്യമായി നടത്താനും നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും എന്ന് സൂചന. പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപിയിൽ അസ്വാരസ്യങ്ങൾ തുടരുകയാണ്. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യ നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി. കൗൺസിലർമാരെ പ്രതിക്കൂട്ടിലാക്കിയാൽ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന സൂചനയുണ്ട്.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...