പാലക്കാട് തിരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയതോടെ ചേലക്കരയിലേക്ക് നേതാക്കളുടെ ഒഴുക്ക്. പാലക്കാട്ടെ ഇലക്ഷൻ 20ലേക്ക് മാറ്റിയതോടെ ആണിത്.ചേലക്കരയും പാലക്കാടും സമീപ പ്രദേശമായതിനാല്‍ യാത്രാസൗകര്യവുമുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സ് പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ, പി.കെ. കൃഷ്ണദാസ്, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ എത്തിയത്.
ചേലക്കരയില്‍ തുടർച്ചയായി രണ്ടുനാള്‍ മുഖ്യമന്ത്രി എത്തുന്നുവെന്നതും ശ്രദ്ധേയം. 9, 10 തീയതികളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. ആദ്യദിനം തളി, വരവൂർ, ദേശമംഗലം, തലശേരി, ചെറുതുരുത്തി, നെടുമ്ബുര തുടങ്ങി ആറ് കേന്ദ്രങ്ങളിലാകും പ്രചാരണം. രണ്ടാംനാളില്‍ കൊണ്ടാഴി സൗത്ത്, കൊണ്ടാഴി നോർത്ത്, പഴയന്നൂർ, വടക്കെത്തറ, തിരുവില്വാമല ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെത്തും.