പാലക്കാട് തിരഞ്ഞെടുപ്പ്; ചേലക്കരയിലേക്ക് നേതാക്കളുടെ ഒഴുക്ക്

പാലക്കാട് തിരഞ്ഞെടുപ്പ് 20ലേക്ക് നീട്ടിയതോടെ ചേലക്കരയിലേക്ക് നേതാക്കളുടെ ഒഴുക്ക്. പാലക്കാട്ടെ ഇലക്ഷൻ 20ലേക്ക് മാറ്റിയതോടെ ആണിത്.ചേലക്കരയും പാലക്കാടും സമീപ പ്രദേശമായതിനാല്‍ യാത്രാസൗകര്യവുമുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സ് പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരൻ, മന്ത്രി വി.എൻ. വാസവൻ, പി.കെ. കൃഷ്ണദാസ്, ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ എത്തിയത്.

ചേലക്കരയില്‍ തുടർച്ചയായി രണ്ടുനാള്‍ മുഖ്യമന്ത്രി എത്തുന്നുവെന്നതും ശ്രദ്ധേയം. 9, 10 തീയതികളിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. ആദ്യദിനം തളി, വരവൂർ, ദേശമംഗലം, തലശേരി, ചെറുതുരുത്തി, നെടുമ്ബുര തുടങ്ങി ആറ് കേന്ദ്രങ്ങളിലാകും പ്രചാരണം. രണ്ടാംനാളില്‍ കൊണ്ടാഴി സൗത്ത്, കൊണ്ടാഴി നോർത്ത്, പഴയന്നൂർ, വടക്കെത്തറ, തിരുവില്വാമല ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലും മുഖ്യമന്ത്രിയെത്തും.

Leave a Reply

spot_img

Related articles

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം

ഇന്ത്യ സഖ്യത്തിന്‍റെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഇന്ന് നിർണായക ദിനം .കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ എത്ര പാർട്ടികള്‍ എത്തുമെന്നതും യോഗത്തില്‍ എന്ത് തീരുമാനങ്ങളുണ്ടാകും...

ചരിത്രനേട്ടവുമായി ഷാനിമോൾ ഉസ്മാൻ; കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കർ

ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കർ.കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനും സിപിഐയിലെ മുഹമ്മദ് മൊഹ്സിനും തമ്മിലായിരുന്നു മത്സരം. ഷാനിമോൾ ഉസ്‌മാനു 99 വോട്ടുകൾ ലഭിച്ചു. മുഹമ്മദ് മൊഹ്സിനു...

ഡിഎംഎഫ് സിഎംപിയിൽ ലയിച്ചേക്കും

പാലക്കാട്ട് സിപിഎമ്മിൽ നിന്ന് പുറത്താക്കിയ പി.കെ. ശശിയുടെ പാർട്ടിയായ ഡിഎംഎഫ് സിഎംപിയിൽ ലയിക്കുകയോ ഒരുമിച്ച് നിൽക്കുകയോ ചെയ്തേക്കും. ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലെന്ന് പി.കെ....