സ്മാർട്ട്ഫോണുകൾ കയ്യിലില്ലാത്തപ്പോൾ സന്തോഷവും സമാധാനവും തോന്നുന്നുണ്ടെന്ന് യുഎസിലെ നാല് ടീനേജുകളിൽ മൂന്നുപേരും സമ്മതിക്കുന്നുണ്ട്. ഒരു സർവ്വേയിലൂടെ കണ്ടെത്തിയതാണിത്. 44 ശതമാനം പേർ പറഞ്ഞത് ഫോൺ കയ്യിൽ ഇല്ലെങ്കിൽ വല്ലാത്ത ആശങ്കയും ടെൻഷനും ആണെന്നാണ്. ഒറ്റയ്ക്കായി പോയി എന്ന തോന്നൽ ഉണ്ടാകുമത്രേ.
പകുതിപേർ പറയുന്നത് ആവശ്യങ്ങൾക്ക് മാത്രം വേണ്ട സമയം ഫോണിലൂടെ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു എന്നാണ്. 10 പേരിൽ നാലുപേരും സോഷ്യൽ മീഡിയ വേണ്ടെന്നുവെച്ചിട്ടുണ്ട്. എന്നാൽ 10 പേരിൽ 7 പേർ പറയുന്നത് സ്മാർട്ട് ഫോണുകൾ ഉപദ്രവത്തേക്കാൾ ഉപകാരമാണ് അവർക്ക് ചെയ്യുന്നത് എന്നാണ്.
സ്മാർട്ട് ഫോണുകൾ പ്രയോജനത്തേക്കാൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുന്നവർ 30% ആണ്. ക്രിയേറ്റീവ് ആയി ഇരിക്കാൻ സ്മാർട്ട്ഫോൺ സഹായിക്കുന്നു എന്ന് 65% പേർ പറയുന്നു. പഠിത്തത്തിൽ നന്നായി പെർഫോം ചെയ്യാൻ 45% പേർക്ക് മൊബൈൽ ഫോൺ ഉപകാരപ്പെടുന്നുണ്ട്.
നല്ല സൗഹൃദങ്ങൾ രൂപപ്പെടുത്തുന്നതിന് സ്മാർട്ട് ഫോണുകൾ കുറച്ചൊന്നുമല്ല സഹായിക്കുന്നത് എന്ന് പത്തിൽ നാല് പേർ സമ്മതിക്കുന്നു. എന്നാൽ 31 ശതമാനം പേർക്ക് മറിച്ചാണ് അഭിപ്രായം. ഇങ്ങനെ ടീനേജുകളിൽ തന്നെ വിഭിന്ന അഭിപ്രായമാണ് സ്മാർട്ട് ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചുള്ളത്.
ഇനി ഇവരുടെ മാതാപിതാക്കളെ കുറിച്ച് പറയുകയാണെങ്കിൽ 47 ശതമാനം പറയുന്നത് ഞങ്ങൾ കൂടുതൽ സമയവും മൊബൈലിൽ ചെലവഴിക്കുന്നു എന്നാണ്. അഞ്ചു ശതമാനം പേർ പറയുന്നത് ഞങ്ങൾക്ക് സ്മാർട്ട് ഫോൺ നന്നായി ഉപയോഗിക്കാൻ സമയമേ കിട്ടുന്നില്ല എന്നാണ്. ഇവരുടെ കുട്ടികൾ 46% പേർ പറയുന്നത് അച്ഛനോടും അമ്മയോടും എന്തെങ്കിലും പ്രധാനപ്പെട്ട കാര്യം ചർച്ച ചെയ്യാൻ പോയാൽ സ്മാർട്ട്ഫോൺ കാരണം അതും സാധിക്കുന്നില്ല എന്നാണ്. സ്മാർട്ട് ഫോണിലാണ് അച്ഛനും അമ്മയ്ക്കും പലപ്പോഴും കൂടുതൽ ശ്രദ്ധ.
കണക്കുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും മക്കൾ സ്മാർട്ട്ഫോണുകളിൽ ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് വീട്ടിൽ സദാ തർക്കവും ബഹളവും ഉണ്ട്. മാതാപിതാക്കൾ പറയുന്നത് കുട്ടികൾ കൂടുതൽ സമയവും ഇങ്ങനെയുള്ള ഡിവൈസുകളിൽ ചെലവഴിക്കുന്നു എന്നാണ്. ഈ ശീലം ഒന്നും മാറാൻ പോകുന്നില്ലെന്നും അവർക്കറിയാം.
സ്മാർട്ട് ഫോണുകൾ കൊണ്ട് ഉപയോഗം ഉണ്ടെന്നും അത് എത്രത്തോളം തങ്ങളെ ബാധിക്കുന്നുവെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുന്നതു തന്നെ അവർക്ക് കുറച്ചെങ്കിലും ബോധമുള്ളതുകൊണ്ടാണെന്ന് മാതാപിതാക്കൾ സമ്മതിക്കുന്നു. സ്ക്രീൻ ടൈം യൂസേജിന് ചില ആപ്പുകൾ യൂസ് ചെയ്യാൻ പാടില്ല, ആവശ്യമില്ലാത്തവ ബ്ലോക്ക് ചെയ്യുക, സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സമയം ക്ലിപ്തപ്പെടുത്തുക തുടങ്ങിയ പല നിബന്ധനകളും നടപ്പിലാക്കുന്ന മാതാപിതാക്കളുമുണ്ട്.