ശ്രീലങ്കയില്‍ ഇന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നുരാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4ന് അവസാനിക്കും.തുടർന്ന് വോട്ടെണ്ണല്‍ തുടങ്ങും. ഔദ്യോഗിക ഫലങ്ങള്‍ ഇലക്ഷൻ കമ്മിഷൻ നാളെ പ്രഖ്യാപിക്കും. ജനതാ വിമുക്തി പെരമുന പാർട്ടി (ജെ.വി.പി) നേതാവ് അനുര കുമാര ദിസനായകെ സെപ്തംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. പുതിയ പാർലമെന്റ് 21ന് ചേരുമെന്നാണ് ദിസനായകെയുടെ പ്രഖ്യാപനം. 225 അംഗ പാർലമെന്റില്‍ ദിസനായകെയുടെ ഇടതുപക്ഷ സഖ്യമായ നാഷണല്‍ പീപ്പിള്‍സ് പവറിന് 3 സീറ്റുകളാണുള്ളത്.