‘ഫെബ്രുവരി എട്ടിന് ശേഷം പാര്‍ട്ടി തീരുമാനമെടുക്കും. അവര്‍ക്ക് എന്നെ മുഖ്യമന്ത്രി ആക്കണമെങ്കില്‍ ആവശ്യം ഞാന്‍ അംഗീകരിക്കും’ – അരവിന്ദ് കെജ്‌രിവാളിനെ തറപറ്റിച്ച് ഈ തെരഞ്ഞെടുപ്പില്‍ ജയന്റ് കില്ലറായ പര്‍വേശ് ശര്‍മ പ്രചാരണ വേളയില്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണിത്. ഇന്നിപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്ന വേളയില്‍ പര്‍വേശ് വര്‍മയുടെ പേരുതന്നെയാണ് ഒന്നാമതായി ഉയര്‍ന്നു കേള്‍ക്കുന്നതും.2013 ല്‍ ഷീല ദീക്ഷിതിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചുകൊണ്ട് കെജ്‌രിവാള്‍ ജയിച്ചു കയറിയ അതേ ഡല്‍ഹി സീറ്റില്‍ തന്നെയാണിപ്പോള്‍ കെജ്രിവാളിനെ തകര്‍ത്തുകൊണ്ട് പര്‍വേശ് വര്‍മയുടെ തേരോട്ടം. നാലായിരത്തോളം വോട്ടുകള്‍ക്കാണ് പര്‍വേശിന്റെ വിജയം. 2013ല്‍ തന്നെയായിരുന്നു പര്‍വേശിന്റെ രാഷ്ട്രിയ പ്രവേശനവും എന്നത് മറ്റൊരു കൗതുകമുളവാക്കുന്ന വസ്തുതയാണ്. മെഹ്‌റൗലി മണ്ഡലത്തെ പ്രതിനിധീകരിച്ചുകൊണ്ട് അദ്ദേഹം വിജയിച്ച് ഡല്‍ഹി നിയമസഭയിലെത്തി. 2014ല്‍ വെസ്റ്റ് ഡല്‍ഹി പാലമെന്റ് സീറ്റിലും അദ്ദേഹം വിജയിച്ചു.