കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരേ യാത്രക്കാരന്റെ നഗ്നതാപ്രദർശനം.കൊട്ടിയത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് യാത്രക്കാരിൽനിന്ന് ദുരനുഭവമുണ്ടായത്. യാത്രക്കാരൻ്റെ ലൈംഗിക വൈകൃതം യുവതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി 10.45-ഓടെയായിരുന്നു സംഭവമെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു. ബസിൽ പൊതുവെ ആളുകുറയുന്നു. യാത്ര തുടങ്ങി കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് തൊട്ടപ്പുറത്തെ സീറ്റിലിരുന്ന ഇയാളുടെ പ്രവൃത്തി ശ്രദ്ധിച്ചത്. സംഭവം കണ്ടതോടെ പാനിക്കായി. തുടർന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയതെന്നും യുവതി പറഞ്ഞു. മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് സംഭവമുണ്ടായത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും ഉടൻ കസ്റ്റഡിയിലെടുക്കുമെന്നുമാണ് വിവരം.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...