കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരതിൽ വൈകിട്ട് യാത്രക്കാര്‍ ഏറ്റുമുട്ടി. ട്രെയിന്‍ കോട്ടയം റെയിവേ സ്‌റ്റേഷന്‍ കഴിഞ്ഞു കടന്നു പോകുമ്പോഴായിരുന്നു മദര്‍നം എന്നാണു വിവരം. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടിയ ഒരാളുടെ മൂക്കു പൊട്ടി രക്തമൊഴുകി. ഇയാള്‍ വീണ്ടും അക്രമാസക്തനാകുന്നതും ചിലര്‍ ഇയാളെ നിയന്ത്രിക്കാന്‍ പാടുപെടുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്കിടയിലായിരുന്നു ഏറ്റുമുട്ടല്‍. കണ്ണൂര്‍ സ്വദേശി സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണു സംഘര്‍ഷമുണ്ടായതെന്നു യാത്രക്കാര്‍ പറയുന്നു. ഏറ്റുമുട്ടിയ യാത്രക്കാരെ ചെങ്ങന്നൂര്‍ പോലീസിനു കൈമാറി. അതേസമയം ഏറ്റുമുട്ടല്‍ ദീര്‍ഘനേരം ഉണ്ടായിട്ടും റെയില്‍വേ പോലീസ് ഇടപെട്ടില്ലെന്ന ആക്ഷേപവും യാത്രക്കാര്‍ ഉന്നയിക്കുന്നു.