മാപ്പപേക്ഷ പര്യാപ്തമെന്ന് പതഞ്ജലിയോട് സുപ്രീം കോടതി

ന്യൂഡൽഹി: പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ ബാബാ രാംദേവ്, കമ്പനി മാനേജിങ് ഡയറക്ടർ ബാലകൃഷ്ണ എന്നിവർ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നിരുപാധികമായ മാപ്പപേക്ഷയിൽ പുരോഗതിയുണ്ടെന്ന് സുപ്രീംകോടതി.

ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് മാപ്പപേക്ഷയുടെ ഭാഷ പര്യാപ്തമാണെന്ന് അറിയിച്ചു.

രണ്ടാമത്തെ ക്ഷമാപണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും നേരത്തെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചപ്പോൾ കമ്പനിയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജസ്റ്റിസ് അമാനുല്ല പറഞ്ഞു.

പത്രപേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് ഹാജരാക്കിയത്.

യഥാര്‍ഥ പേജ് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ മെയ് 7ലേക്ക് മാറ്റി.

കേസിൽ അടുത്ത വാദം കേൾക്കുന്ന തീയതിയിൽ രാംദേവിനും ബാലകൃഷ്ണക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവ് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.

അടുത്ത വാദം കേൾക്കുന്ന ദിവസത്തേക്ക് മാത്രം ഇളവ് അനുവദിച്ചതായി ബെഞ്ച് അറിയിച്ചു.

കൊവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022-ൽ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...