സ്കൂളുകൾ തുറക്കുന്നതിന്‍റെ ഭാഗമായി ഡാൻസാഫ് സംഘവും തിരുവല്ല പൊലീസും നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത് 2000 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ.
പത്തനംതിട്ട വള്ളംകുളത്ത് ആണ് സംഭവം നടന്നത്.
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ രണ്ട് പേരാണ് പിടിയിൽ ആയത്.
തിരുവല്ല വള്ളംകുളം സ്വദേശി 70കാരനായ സോമൻ, 35കാരനായ സോമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വള്ളംകുളത്തെ ഇവരുടെ പെട്ടിക്കടയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റിരുന്നത്.
വർഷങ്ങളായി ഇവർ ലഹരി വസ്തുക്കൾ വിറ്റ് വരുന്നതായി പൊലീസ് പറയുന്നു.