പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും; നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ചൊവ്വാഴ്ച ടെലിഫോണില്‍ ചര്‍ച്ച നടത്തി.ഇന്ത്യയ്ക്കും ലോകത്തിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പല്‍ ഗതാഗതം എത്രത്തോളം സുപ്രധാനമാണെന്ന് ഇറാന്‍ നേതാവുമായുള്ള സംഭാഷണത്തില്‍ പ്രധാനമന്ത്രി വീണ്ടും ഊന്നിപ്പറഞ്ഞു.

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഉണ്ടാക്കിയ ധാരണകളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാവൂ എന്ന ഇന്ത്യയുടെ ശക്തമായ നിലപാട് ആവര്‍ത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.

മേഖലയില്‍ ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര വ്യാപാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും തുടര്‍ച്ചയായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് മോദി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ഇറാന്‍ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ വിശദമായി ധരിപ്പിച്ചു.

ചര്‍ച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്യുന്നതായും തുടര്‍ന്നുള്ള ശ്രമങ്ങള്‍ ഈ മേഖലയില്‍ ശാശ്വത സമാധാനം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര ചരക്കുനീക്കം ഇന്ത്യയ്ക്കും ലോകത്തിനും അത്യാവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ചതായും പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഇറാന്റെ പരമോന്നത നേതാവ് അന്തരിച്ച ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിരുന്നു.ജൂലൈ 5 മുതല്‍ 9 വരെ നടക്കുന്ന ചടങ്ങുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ബീഹാര്‍ ഗവര്‍ണര്‍ അതാ ഹസ്‌നൈനും വിദേശകാര്യ സഹമന്ത്രി പബിത്ര മര്‍ഗരിറ്റയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...