വന്യജീവി ആക്രമണം; ശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കും
കേരള കോൺഗ്രസ്( എം)
അതിരപ്പള്ളി ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ആവശ്യപ്പെട്ട് അതിശക്തമായ കർഷകപ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അംഗം ജോർജ് താഴേക്കാടൻ.
അതിരപ്പള്ളി പെരിങ്ങൽകുത്തിൽ വത്സല എന്ന സ്ത്രീ കാട്ടാന ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടതുപോലെയുള്ള സംഭവങ്ങൾ ഇനിയുണ്ടാകാൻ പാടില്ല.
പാവപ്പെട്ട കർഷകർക്കും ആദിവാസികൾക്കും മാത്രമാണ് വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും.
തൃശ്ശൂർ ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുന്നതിന് നിലവിൽ കഴിയില്ല.
ജനവാസ മേഖലയിൽ എത്തുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കണ്ടാൽ ഉടൻ വെടിവെക്കാനുള്ള ഉത്തരവിടാൻ മജിസ്ട്രേറ്റ് കൂടിയായ കളക്ടർക്ക് അധികാരം നൽകണം.
ഈ ഉത്തരവ് നടപ്പാക്കാൻ പോലീസിനെ ചുമത്തുകയും വേണം.
ഈ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ കർഷക പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് എം നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോർജ് താഴേക്കാടൻ അറിയിച്ചു.