കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി.

മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും തട്ടിപ്പുസംഘം പണം അപഹരിച്ചതായ്‌ കണ്ടെത്തിയിട്ടുണ്ട്.

ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്.

ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി.

പരിശോധന വരും ദിവസങ്ങളിലും തുടരും.

വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ പണവും തട്ടിയെടുത്തത്.

ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുൾപ്പെടെ ഉണ്ടാകും.

Leave a Reply

spot_img

Related articles

കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

തൃശൂർ കുഴൂരില്‍ കാണാതായ ആറുവയസുകാരനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ്. സംഭവത്തില്‍ പ്രദേശവാസിയായ 20 കാരനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഴൂര്‍...

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട്...

സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടി

തിരുവനന്തപുരത്ത് സിനിമ ഷൂട്ടിംഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നിന്നും കഞ്ചാവ് പിടിച്ചു. ഫൈറ്റിംഗ് മാസ്റ്റർ മഹേശ്വരനിൽ നിന്നാണ് സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്...

പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചെന്ന് മൊഴി. പീഡനം അമ്മയുടെ ഒത്താശയോടെയെന്നും കുട്ടി മൊഴി നല്‍കി.രക്ഷിതാക്കളുടെ വിവാഹമോചന കൗൺസിലിങ്ങിനിടെയാണ് കുട്ടി മൊഴി നൽകിയത്. സംഭവത്തില്‍...