പച്ചക്കറികൾ വിൽക്കുന്നതു പോലെയാണ് കറൻസി നോട്ടുകളും വിൽപ്പനക്ക് വെച്ചിരിക്കുന്നത്. അതെ, കറൻസി മാർക്കറ്റ് തന്നെ. സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോ 8.9 മില്യൻ വ്യൂസ് നേടി. ബംഗ്ലാദേശിലാണ് നോട്ടുകെട്ടുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.
റായ് ഹർഷ് എന്നയാളാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ പലരിലും അത്ഭുതമുണ്ടാക്കി. പണത്തിൻ്റെ കറൻസി നോട്ടുകൾ മാർക്കറ്റിൽ വിൽക്കപ്പെടേണ്ട ഒരു വസ്തുവല്ലല്ലോ. ബംഗ്ലാദേശിലെ പരസ്യമായി കറൻസി നോട്ടുകൾ വിൽക്കുന്ന മാർക്കറ്റിനെ മാർക്കറ്റ് ഓഫ് നോട് സ് എന്നാണ് വിളിക്കുന്നത്.
ഉദാഹരണത്തിന് കീറിയ 100 (രൂപ) നോട്ട് മാറ്റിയെടുക്കാം. പുതിയ നോട്ട് കിട്ടും. പക്ഷെ കിട്ടുന്നത് 80 അല്ലെങ്കിൽ 90 (രൂപ) മാത്രം. ബാങ്കുകളിൽ നോട്ട് മാറ്റി കിട്ടുമെങ്കിലും അവിടെ തിരക്കോടു തിരക്കായതു കൊണ്ടാണ് വേഗത്തിൽ നോട്ട് മാറ്റിയെടുക്കാൻ ആളുകൾ ഇവിടെ വരുന്നത്. 185K ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.