രണ്ടു കിലോ മയിലാഞ്ചിയും മൂന്നു മാസവും; ഗിന്നസ് റെക്കോർഡിലേക്ക്

ഉത്തരേന്ത്യാക്കാർ തിരുപ്പതിയിലെ വെങ്കടേശ്വര ഭഗവാനെ വിളിക്കുന്നത് ബാലാജി എന്നാണ്. ഭഗവാൻ്റെ വിഗ്രഹത്തിൻ്റെ ചിത്രരൂപം ഉണ്ടാക്കിയിരിക്കുന്നത് മധ്യപ്രദേശ് ജബൽപൂരിലെ ദീക്ഷാ ഗുപ്തയാണ്. ചിത്രം വരയ്ക്കാൻ ഉപയോഗിച്ചത് പെയിൻ്റല്ല. കൈയിലിടുന്ന മയിലാഞ്ചി പൊടി ഉപയോഗിച്ചാണ് 9 അടി നീളവും 6 അടി വീതിയുമുള്ള ചിത്രം ഉണ്ടാക്കിയത്. അങ്ങനെ ദീക്ഷ ഗിന്നസ് വേൾഡ് റെക്കോർഡിലും കയറി. ദീക്ഷയുടെ കുടുംബം ഇന്ന് അവളയോർത്ത് അഭിമാനം കൊള്ളുന്നു.

ഈ ചിത്രമുണ്ടാക്കാൻ ദീക്ഷയ്ക്ക് മൂന്നു മാസം വേണ്ടി വന്നു. 2 കിലോഗ്രാം മയിലാഞ്ചി പൊടിയാണ് ഉപയോഗിച്ചത്. മയിലാഞ്ചി കോൺ വെച്ചാണ് വരച്ചത്. ദിവസവും 5-6 മണിക്കൂർ അധ്വാനിക്കുമായിരുന്നു. ദീക്ഷയുടേത് ഇടത്തരം കൂട്ടുകുടുംബമാണ്. ആ വീട്ടിൽ 20 പേർ താമസമുണ്ട്.

ഒരു മെഹന്തി ആർട്ടിസ്റ്റ് കൂടിയാണ് ദീക്ഷ. ഈശ്വരന്മാരുടെ ചിത്രം വരയ്ക്കുമ്പോൾ അൽപ്പം ഭക്തിയും അത്യാവശ്യം വേണമെന്ന പക്ഷക്കാരിയാണ് ദീക്ഷ. എങ്കിലേ ചിത്രത്തിന് മികവ് ലഭിക്കൂ എന്നവർ പറയുന്നു. 2022 ജൂൺ 20-ന് ചിത്രം വരക്കാൻ തുടങ്ങി. പൂർത്തിയായത് 2022 സെപ്റ്റംബർ 16 നാണ്. മെഹന്തി ചിത്രപ്പണികൾ ദീക്ഷ തുടങ്ങിയത് കോവിഡ് കാലത്താണ്. ജബൽപ്പൂർ സെൻട്രൽ ജയിലിൽ ദീക്ഷ വരച്ച സുഭാഷ് ചന്ദ്രബോസിൻ്റെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ശിവ-പാർവ്വതി, ദുർഗ്ഗാദേവി, രാധാ-കൃഷ്ണ, ശ്രീബുദ്ധൻ, ശ്രീരാമൻ, ലക്ഷ്മണൻ, സീത തുടങ്ങിയവരുടെ മയിലാഞ്ചി ചിത്രങ്ങളും ദീക്ഷ വരച്ചു കഴിഞ്ഞു.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...