“പിണറായി ദി ലെജൻഡ്” ഡോക്യുമെന്ററി പ്രകാശനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററി ‘പിണറായി ദി ലെജൻഡ്’ ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്‌ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എം പി എന്നിവർ പങ്കെടുക്കും.സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി ഒരുക്കിയത്.ആദ്യമായാണ് ഒരു സർവ്വീസ് സംഘടന മുഖ്യമന്ത്രിയെക്കുറിച്ച് കുറിച്ച് ഡോക്യുമെന്ററി നിർമിക്കുന്നത്.അൽത്താഫ് റഹ്മാനാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. രചന: പ്രസാദ് കണ്ണൻ. രാജ്കുമാർ രാധാകൃഷ്ണനാണ് സംഗീത സംവിധാനം. ക്യാമറ: പ്രവീൺ ചക്രപാണി, പ്രൊജക്റ്റ് ഡിസൈനർ: ബാലു ശ്രീധർ, എഡിറ്റിങ്: സുനിൽ എസ് പിള്ള. ‘തുടരും പിണറായി മൂന്നാമതും” എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം ഡോക്യുമെന്ററിയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.

Leave a Reply

spot_img

Related articles

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി

കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് കൈമാറി. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂർണമായും പുനർനിർമിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ....

വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്; ഫ്രാൻസിസ് ജോർജ്

മനുഷ്യ ജീവനും സ്വത്തിനും ഭീക്ഷണിയായ വന്യമൃഗങ്ങളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണന്ന് ഫ്രാൻസിസ് ജോർജ്...

ഇനി ടിസി ഇല്ലെങ്കിലും സ്‌കൂൾ മാറാം

പൊതുവിദ്യാലയങ്ങളിൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അൺ എയ്‌ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ്...

മെയ് 31ന് കൂട്ടവിരമിക്കൽ; പടിയിറങ്ങുക പതിനായിരത്തോളം സർക്കാർ ജീവനക്കാർ

ഇത്തവണയും മെയ് 31ന് സംസ്ഥാന സർക്കാർ ജീവനക്കാർ കൂട്ടമായി വിരമിക്കും.പതിനായിരത്തോളം പേരായിരിക്കും ഇത്തവണയും പടിയിറങ്ങുക. കഴിഞ്ഞ വർഷങ്ങളിലെ ചിലകണക്ക് പരിശോധിച്ചാൽ കഴിഞ്ഞ മെയ് 31ന്...