ചരക്കുകപ്പൽ മുങ്ങിത്താഴ്ന്ന സംഭവം; കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെൻ്റ്  അന്വേഷണം തുടങ്ങി

കൊച്ചി പുറംകടലിൽ അപകടത്തിൽപെട്ട് ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3 മുങ്ങിത്താഴ്ന്നതിൽ ഡയരക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അന്വേഷണം തുടങ്ങി.കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട് മെന്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റൻ, ജോലിക്കാർ എന്നിവരിൽനിന്ന് മൊഴിയെടുക്കും.കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്നറുകൾ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും.വലിയ കപ്പലിൽനിന്നു ട്രാൻസിസ്റ്റ് ചെയ്തപ്പോൾ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും. പ്രാഥമിക കണക്കെടുപ്പിൽ 500-600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഫീഡർ കണ്ടെയ്‌നർ കപ്പലുകൾക്ക് നിലവിൽ 150-200 കോടി രൂപയാണ് നിർമാണച്ചെലവ്.30 വർഷം പഴക്കമുള്ള എൽസ -3 കപ്പലിന് 80- 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകൾക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇൻഷൂറൻസ് ലഭിക്കുമെന്നതിനാൽ കപ്പലിനുള്ള തുക നഷ്ടമാകില്ല.ചരക്കുകളിൽ എല്ലാം ഇൻഷൂർ ചെയ്തിട്ടില്ലെന്നാണ് സൂചന. 

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...