ചരിത്രം കുറിക്കാൻ പിണറായി; 28 വർഷങ്ങൾക്ക് ശേഷം ഒരു കേരള മുഖ്യമന്ത്രിയുടെ കുവൈറ്റ് സന്ദർശനം

ഗൾഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കുവൈത്തിലെത്തും.28 വർഷങ്ങൾക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തിൽ എത്തുന്നത്.ഭരണ നേട്ടം വിശദീകരിക്കുക, തുടർ ഭരണം എങ്ങനെ നേട്ടമായി എന്ന് വിവരിക്കുക, പുതുതായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾ ഒന്നൊന്നായി പ്രവാസികളിൽ എത്തിക്കുക, ഇതായിരുന്നു ബഹ്‌റൈനിലും ഒമാനിലും ഖത്തറിലും പൊതു സമ്മേളനത്തിൽ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി സ്വീകരിച്ച രീതി. കുവൈത്തിൽ അറുപതോളം സംഘടനകൾ ചേർന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.വെള്ളിയാഴ്ച മൻസൂരിയായിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ്‌ മലയാളി സമൂഹത്തോട് സംസാരിക്കുക.കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.ഇന്ന് കുവൈറ്റിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദർശനങ്ങളും ഏതാനും ചില ഔദ്യോഗിക പരിപാടികൾ ആണ് ഉള്ളത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...