ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ

ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ് ഭാഷയില്‍ സംസാരിക്കുന്ന വീഡിയോയും അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു.

കൂട്ടുകാരേ, ഞാന്‍ ഒരു തമാശ പറയാന്‍ പോകുന്നു. അത് വളരെ ഭയാനകമാണ്! നമ്മള്‍ എന്റെ പഴയ ചിത്രമാണോ ഉപയോഗിക്കുന്നത്? എന്റെ ഫോട്ടോ പഴയതാണ്; ഞാന്‍ ചെറുപ്പമായിരുന്നു. അവര്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ എന്റെ ചിത്രം ഉപയോഗിക്കുന്നു, പരസ്പരം പോരടിക്കാന്‍ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു. എത്ര ഭ്രാന്താണെന്ന് നോക്കൂ!. അത് അസംബന്ധവും അപ്രതീക്ഷിതവുമാണ്”’- ലാരിസ വീഡിയോയില്‍ പറഞ്ഞു. ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ടര്‍ തന്റെ ഓഫിസിലേക്ക് വിളിക്കുകയും ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച്‌ അഭിപ്രായം തേടി ഇന്‍സ്റ്റാഗ്രാമില്‍ ബന്ധപ്പെടുകയും ചെയ്തതായി ലാരിസ വെളിപ്പെടുത്തി.

ലാരിസയുടെ ചിത്രം ഉപയോഗിച്ച്‌ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 തവണ വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വെളിപ്പെടുത്തിയത്. തുടര്‍ന്ന് രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ബ്രസീലിയന്‍ മോഡലും രംഗത്ത് എത്തിയത്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...