പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്.കൂടിക്കാഴ്ച ബുധനാഴ്ച രാത്രി നടക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എട്ടിനുശേഷമാണ് എത്തിയത്. തുടർന്ന് കൂടിക്കാഴ്ച വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇരുമുഖ്യമന്ത്രിമാരും ഒരുമിച്ചാകും വ്യാഴാഴ്ച പ്രഭാതഭക്ഷണം കഴിക്കുക. കൂടിക്കാഴ്ചയില്‍ ഔദ്യോഗി വിഷയങ്ങള്‍ ചർച്ച ചെയ്യുമോ എന്ന് വ്യക്തമല്ല.മുല്ലപ്പെരിയാർ വിഷയം കേരള മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് നേരത്തേ തമിഴ്നാട് മുഖ്യമന്ത്രി നിയമസഭക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, തന്തൈ പെരിയാറുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനവും തമ്മില്‍ നല്ല ബന്ധം പുലർത്തുന്ന ചടങ്ങില്‍ പങ്കെടുക്കവെ വിവാദ വിഷയങ്ങള്‍ ചർച്ചയാക്കുമോയെന്ന സംശയവുമുണ്ട്. ചടങ്ങില്‍ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബുധനാഴ്ച ഉച്ചക്ക് 12.50ന് കുമരകം ലേക് റിസോർട്ടിലെത്തി.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....