കള്ളാടി മണ്ണിച്ചിലില്‍ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിണറായി വിജയൻ

കള്ളാടി മണ്ണിച്ചിലില്‍ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ .വയനാട്ടില്‍ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നല്‍കാതിരുന്നത് ഗുരുതര വീഴ്ച.ദുരന്തം നടന്ന ശേഷം ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് പൂർണമായും ഒലിച്ചുപോയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തില്‍ ശ്രമം നടക്കുന്നു മീനാക്ഷി പാലം സമീപത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കണം എന്നും തീരുമാനിച്ചിട്ടും ഇതൊന്നും നടന്നില്ല.മണ്ണിടിച്ചില്‍, മണ്ണൊലിപ്പ് തടയാൻ വേണ്ട നടപടി ഉണ്ടായില്ല. നിർദ്ദേശം നടപ്പാക്കാൻ സർക്കാർ എന്ന നിലയില്‍ ഒന്നും സ്വീകരിച്ചില്ല. ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സൗകര്യങ്ങളില്ലെന്നും ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക് വസ്ത്രം ഉള്‍പ്പെടെയുള്ള സഹായം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു.ജനങ്ങള്‍ ഏറെ എത്തുന്നു വയനാട്ടില്‍ ജനങളുടെ സുരക്ഷക്കായുള്ള മുൻ കരുതല്‍ എടുത്തില്ല. അതി തീവ്ര മഴ വരുമ്പോള്‍ അതുമായി ബന്ധപ്പെട്ട ജാഗ്രതക്കു റെഡ് അലർട്ട് പ്രഖ്യാപിക്കണം.പദ്ധതിയുടെ ഭാഗമായി നീക്കിയ മണ്ണ് കൂനയായി നില്‍ക്കുന്നുണ്ട്. ആ മണ്ണ് ആകെ ഒലിച്ചു പോയിട്ടില്ല. എന്നാല്‍ അതിനോടൊപ്പമുള്ള ഒരുഭാഗം മണ്ണ് ഒലിച്ചു പോയി‌. സംഭവത്തില്‍ അന്വേഷണം നടക്കുന്നത് നല്ലതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

spot_img

Related articles

ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: കെ മുരളീധരൻ

ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും...

സംസ്ഥാന കർഷക അവാർഡ് 2025 അപേക്ഷകൾ ജൂലൈ 13 വരെ സമർപ്പിക്കാം

സംസ്ഥാന കർഷക അവാർഡുകൾക്കായുള്ള അപേക്ഷകൾ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം.കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള 'ശ്രീ...

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധം അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്തണം- ബാലാവകാശ കമ്മീഷൻ

വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാത്ത വിധത്തിൽ അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിന്യാസം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.ജില്ലാതല പ്രിൻസിപ്പൽ സെൻസസ്...

കള്ളാടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി

കള്ളാടി മണ്ണിടിച്ചിൽ : ഒരു മൃതദേഹം കൂടി കണ്ടെത്തി.കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സര്‍വേയറായ ഉത്തരപ്രദേശ് പ്രദേശ് സ്വദേശി...