ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തില്‍ 25 വയസുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു.സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് പ്രസന്നയ്ക്ക് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലില്‍ കിടക്കുമ്പോള്‍ പുറകില്‍ നിന്നും അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പേസ് യൂണിവേഴ്സിറ്റിയിലെ ലൂബിൻ സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്നും അടുത്തിടെ ബിരുദം പൂർത്തിയാക്കിയ പ്രസന്ന അട്ടലൂരിയാണ് മരിച്ചത്.ജൂലൈ 5-ന് നടന്ന അപകടത്തില്‍ പ്രസന്നയ്‌ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു സ്ത്രീയും മരണപ്പെട്ടു. കാറിലുണ്ടായിരുന്ന മൂന്നാമത്തെയാത്രക്കാരിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവർ നിലവില്‍ ചികിത്സയിലാണ്.

Leave a Reply

spot_img

Related articles

അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും

അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ഇറാനിലെ മഷ്ഹദില്‍ നടക്കും.ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ...

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യയുടെ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണം

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യയുടെ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണം .വ്യാഴാഴ്‌ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റഷ്യ നടത്തിയ...

യുഎസും ഇറാനും തമ്മില്‍ ആക്രമണങ്ങള്‍ നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ ചർച്ചകള്‍ പുനരാരംഭിക്കാനും ധാരണയായതായി റിപ്പോർട്ട്

യുഎസും ഇറാനും തമ്മില്‍ ആക്രമണങ്ങള്‍ നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങളില്‍ ചർച്ചകള്‍ പുനരാരംഭിക്കാനും ധാരണയായതായി റിപ്പോർട്ട്.ഇരുവിഭാഗവും തമ്മില്‍ അടുത്തിടെയുണ്ടായ പരസ്പര വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാൻ...

ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു

ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു.ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഔദ്യോഗികമായി...