സിപിഎം വിമത കൂട്ടായ്മയുടെ ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ പി.കെ.ശശിക്ക് ഇൻക്വിലാബ് വിളികളോടെ സ്വീകരണം

സിപിഎം വിമത കൂട്ടായ്മയുടെ ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ പി.കെ.ശശിക്ക് ഇൻക്വിലാബ് വിളികളോടെ സ്വീകരണം.പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ വച്ചു നടന്ന കൺവൻഷനിൽ,കമ്യൂണിസ്റ്റ് പാർട്ടികളുടെ വേദികളുടെ പരിപാടികളിൽ വോളണ്ടിയർമാരായി എത്താറുള്ള റെഡ് വോണ്ടിയേഴ്സിൻ്റെ സാന്നിധ്യവും ഉണ്ടായിരുന്നു.സിപിഎമ്മിനും ജില്ലാ നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച ശശി വിതുമ്പലോടെയാണ് പ്രസംഗം ആരംഭിച്ചത്.
വടക്കഞ്ചേരിയിൽ ആർഎസ്എസുകാരുടെ വെട്ടേറ്റ് ദിവസങ്ങളോളം ആശുപത്രിയിലായ പാർട്ടി ഏരിയ സെക്രട്ടറിയായിരുന്ന കെ.ബാലന്റെ പരിപാടിയിലെ സാന്നിധ്യം പറയുമ്പോഴാണ് ശശിക്ക് കണ്ഠമിടറിയത്.മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ തുടങ്ങിയ മേഖലകളിൽ നിന്നായി അഞ്ഞൂറിലധികം ആളുകൾ കൺവെൻഷനിൽ പങ്കെടുത്തിരുന്നു. മുൻ പാർട്ടി അംഗങ്ങൾ, നിലവിൽ പാർട്ടിയിലുള്ളവർ, അംഗത്വം പുതുക്കാത്തവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.കൺവെൻഷൻ്റെ ഫ്ളക്‌സുകളിലും പോസ്റ്ററുകളിലും പി.കെ. ശശിയുടെ ചിത്രമാണ് പ്രധാനമായും ഉണ്ടായിരുന്നത്. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കപ്പെട്ട ശശി നിലവിൽ ഒരു ബ്രാഞ്ച് അംഗമായി തുടരുന്നതിനിടയിലാണ് ഈ വിമത നീക്കത്തിന്റെ ഭാഗമായിരിക്കുന്നത്.

Leave a Reply

spot_img

Related articles

ഇറിഗേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കും: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയിലെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ ടൂറിസം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍...

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജി സുധാകരനുമായി സിപിഎം നേതാക്കൾ കൂടിക്കാഴ്ച നടത്തി.കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ എന്നിവരാണ് ജി സുധാകരനുമായി...

ശബരിമലയിൽ റൂം ബുക്കിങ് ഇന്നു മുതൽ

മീനമാസ പൂജയ്ക്കും ശബരിമല ഉത്സവത്തിനുമായി നട തുറക്കുമ്പോൾ സന്നിധാനത്ത് ഭക്തജനങ്ങൾക്ക് താമസിക്കാനുള്ള റൂം ബുക്കിങ് ഇന്നു മുതൽ ആരംഭിക്കും.www.onlinetdb.com വെബ്സൈറ്റ് വഴിയാണ് റൂം ബുക്ക്...

എംജി സർവകലാശാലാ കലോത്സവം: മഹാരാജാസിന് കിരീടം

എംജി സർവകലാശാലാ കലോത്സവ ചാംപ്യൻപട്ടം മഹാരാജാസ് കോളജിന്.ഒരാഴ്ച നീണ്ടുനിന്ന കലോത്സവത്തിൻ്റെ അവസാന ദിനത്തിൽ തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളജ് (150), തേവര എസ്എച്ച് കോളജ്...