എംജി സർവകലാശാലാ കലോത്സവം: മഹാരാജാസിന് കിരീടം

എംജി സർവകലാശാലാ കലോത്സവ ചാംപ്യൻപട്ടം മഹാരാജാസ് കോളജിന്.ഒരാഴ്ച നീണ്ടുനിന്ന കലോത്സവത്തിൻ്റെ അവസാന ദിനത്തിൽ തൃപ്പൂണിത്തുറ ഗവ. ആർഎൽവി കോളജ് (150), തേവര എസ്എച്ച് കോളജ് (143) എന്നിവർ ഉയർത്തിയ കടുത്ത മത്സരത്തെ മറികടന്നാണ് 177 പോയിന്റോടെ മഹാരാജാസിന്റെ കുതിപ്പ്. ആദ്യ ദിനം മുതൽ മുന്നിൽ കുതിച്ച എസ്എച്ച് കോളജിനെ അവസാന ദിനങ്ങളിലാണ് മഹാരാജാസ് മറികടന്നത്. കഴിഞ്ഞ വർഷ ത്തെ ചാംപ്യൻമാരായ ആർഎൽവി കോളജ് അവസാന ദിനമായ ഇന്നലെയാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.മത്സരഫലങ്ങൾ ഇനിയും പൂർണമായിട്ടില്ല. ആയതിനാൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടായേക്കാം.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...