200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം

ഭുവനേശ്വർ: 200 മരങ്ങൾ നടണമെന്ന വ്യവസ്ഥയിൽ പോക്സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒഡിഷ ഹൈകോടതി.

കട്ടക്ക് സ്വദേശിയായ കാർത്തിക് മജ്ഹി എന്നയാൾക്കാണ് വിചിത്ര ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.

2023 നവംബർ 19നാണ് കാർത്തിക്കിനെ കൊക്സാര പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

കാർത്തിക്ക് ഉൾപ്പെടെ ആറ് പേർ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന് ചൂണ്ടിക്കാട്ടി പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യാ പ്രേരണ, ലൈംഗിക പീഡനം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തത്.

കേസ് ഭവാനിപട്‌നയിലെ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലിരിക്കെ, കഴിഞ്ഞ ഫെബ്രുവരി 20നാണ് കാർത്തിക് ജാമ്യാപേക്ഷ സമർപ്പിച്ചത്.

തിങ്കളാഴ്ച നടന്ന വാദത്തിൽ ജസ്റ്റിസ് പാനിഗ്രാഹിയാണ് 200 മരങ്ങൾ നട്ടാൽ ജാമ്യം അനുവദിക്കാമെന്ന് വിധി പറഞ്ഞത്.

മാവ്, പുളി തുടങ്ങിയ മരങ്ങളാണ് കാർത്തിക് നട്ടുപിടിപ്പിക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനെ മുമ്പേ മരങ്ങൾ നടണമെന്നും കൃത്യമായി പരിപാലിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടു.

കലാഹണ്ടിയിലെ അംപാനി പൊലീസ് സ്റ്റേഷനാണ് മേൽനോട്ട ചുമതല. ആഴ്ചയിൽ ഒരിക്കൽ രാവിലെ 10 മണി മുതൽ ഒരു മണി വരെയുള്ള സമയങ്ങളിൽ സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനും കോടതി നിർദേശം നൽകി.

മരം നടാൻ കാലഹണ്ടി ജില്ലാ നഴ്‌സറിയുടെ സഹായം തേടാനും കോടതി നിർദേശം നൽകി.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...