മുഖ്യമന്ത്രിയുടെ യാത്ര സ്വന്തം ചിലവിലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്രയെ ചൊല്ലി വിവാദം മുറുകിയതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

സ്വന്തം ചെലവിലാണ് യാത്ര പോയതെന്നും മുഖ്യമന്ത്രിയുടെ ചുമതല ലോകത്ത് എവിടെയിരുന്നും നിര്‍വഹിക്കാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി എല്ലാ അനുമതിയും വാങ്ങിയാണ് പോയതെന്നും ആരാണ് അങ്ങനെ ഒരു ഇടവേള ആഗ്രഹിക്കാത്തതെന്നും ഗോവിന്ദൻ ചോദിച്ചു.

സ്പോണ്‍സര്‍ഷിപ്പ് ആരോപണത്തോട് രോഷത്തോടെ പ്രതികരിച്ച എം.വി.ഗോവിന്ദന്‍.

യാത്ര സ്പോണ്‍സര്‍ ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞു. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര.

ലോകത്തെവിടെ ഇരുന്നും മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാവുന്നതുകൊണ്ടാണ് ചുമതല കൈമാറാത്തത്.

മറ്റു സംസ്ഥാനങ്ങളില്‍ പോകാനായി സിപിഎം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയില്‍ മുഖ്യമന്ത്രി ഇല്ലാത്തതുകൊണ്ടാണ് തിരഞ്ഞടുപ്പുകാലം മുഖ്യമന്ത്രി വിനോദയാത്ര കാലമാക്കിയതെന്നും വിശദീകരിച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെയും പാർട്ടി അംഗമെന്ന നിലയിൽ പാർട്ടിയുടെയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്.

സ്വകാര്യ സന്ദർശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചർച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധതയുമാണ്.

പെരുമാറ്റചട്ടം നിലനിൽക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല. തിരക്കിനിടയിൽ കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്.

വേട്ടയാടാൻ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യാത്രയില്‍ സുതാര്യത ഇല്ലാത്തത് പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വിദേശയാത്ര രഹസ്യമാക്കിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്?

മന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി ചുമതല കൈമാറാത്തത് ?

ബിജെപിയെ പേടിച്ചാണോ മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ഇങ്ങനെ ഒരുപിടി ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് വിവാദം ഏറ്റെടുത്തു.

വിദേശയാത്രയില്‍ തെറ്റില്ലായെന്ന് വ്യക്തമാക്കുന്ന പ്രതിപക്ഷം അതിന്റെ ഫണ്ടിലും തിരഞ്ഞെടുപ്പുകാലം തിരഞ്ഞെടുത്തതുമാണ് ആയുധമാക്കുന്നത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...