കവി കെ രാജഗോപാലിന് മൂലൂർ അവാർഡ്

38-മത് മൂലൂർ അവാർഡ് കവി കെ രാജഗോപാലിന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ സമ്മാനിച്ചു.

പതികാലം എന്ന കവിതസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്.

മൂലൂർ അവാർഡിലൂടെ സാഹിത്യലോകത്തിന് കൂടുതൽ സംഭാവന നൽകാൻ കെ. രാജ​ഗോപലിന് സാധിക്കുമെന്ന് അഡ്വ കെ.യു ജനീഷ്കുമാർ എംഎൽഎ പറഞ്ഞു. 

 ഏറ്റവും മികച്ച കവിത സമാഹാരത്തിന് നൽകുന്ന 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. 

പ്രഫ. മാലൂർ മുരളീധരൻ, പ്രഫ. കെ രാജേഷ്‌കുമാർ, വി എസ് ബിന്ദു എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണയസമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടന്ന ചടങ്ങിൽ മൂലൂർ സ്മാരക കമ്മിറ്റി പ്രസിഡന്റും മുൻഎംഎൽഎയുമായ കെ.സി രാജ​ഗോപാലൻ അധ്യക്ഷത വഹിച്ചു.

മൂലൂർ സ്മാരക സമിതി ജനറൽ സെക്രട്ടറി വി വിനോദ്, ട്രഷറർ കെ എൻ ശിവരാജൻ, പി.ഡി ബൈജു, പ്രഫ. ഡി പ്രസാദ്, മെഴുവേലി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, അവാർഡ് നിർണയ സമിതി അം​ഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം വിഷുവിന് ശേഷം

സുരേഷ് ഗോപിയെ നായകനാക്കി ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന...

ശലഭം പൂജയും സ്വിച്ച് ഓണും നടന്നു

ഷൂട്ടിംഗ് തീരും വരെ ലഹരിയും മദ്യപാനവും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് സിനിമ പ്രവർത്തകർക്ക് മാതൃകയായി ശലഭം എന്ന സിനിമ യുടെ പൂജയും സ്വിച്ച്...

‘മുനമ്പത്തെ ജനങ്ങളെ വഴിയിൽ തള്ളണമെന്നല്ല, സർക്കാർ സംരക്ഷിക്കും’: വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ

വഖഫ് ബില്ല് പറഞ്ഞു ബിജെപി മുനമ്പത്ത് വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള കേസിൽ മുസ്‌ലിം...

വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടും; കൂടുതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രിം കോടതിയിലേക്ക്

പാർലമെന്റിൽ പാസാക്കിയ വഖഫ് നിയമഭേദഗതി ബില്ലിനെ നിയമപരമായി നേരിടാൻ ഒരുങ്ങി പ്രതിപക്ഷം. കോൺഗ്രസും എ.ഐ.എം.ഐ.എമ്മും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ പ്രതിപക്ഷ പാർട്ടികളും...