അരുൾ കറുപ്പുസ്വാമിക്ക് പുരസ്‌കാരം

സംസ്ഥാന തൊഴിലാളി ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു.

പത്തൊമ്പത് മേഖലകളിലെ മികച്ച തൊഴിലാളികൾക്കാണ് അവാർഡ്.  

മരംകയറ്റ മേഖലയിലെ മികച്ച തൊഴിലാളിക്കുള്ള പുരസ്‌കാരം ഇടുക്കി ജില്ലയിലെ തലക്കുളം പൂപ്പാറ സ്വദേശി അരുൾ കറുപ്പുസ്വാമിക്ക് ലഭിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്  പുരസ്‌കാരം.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും അരുൾ കറുപ്പുസ്വാമി പുരസ്‌കാരം ഏറ്റുവാങ്ങി.

തൊഴിൽ സംബന്ധമായ നൈപുണ്യവും അറിവും, തൊഴിലിൽ നൂതന ആശയങ്ങൾ കൊണ്ടുവരാനുള്ള താൽപര്യം, പെരുമാറ്റം, തൊഴിൽ അച്ചടക്കം, കൃത്യനിഷ്ഠ, കലാകായിക മികവ്, സാമൂഹിക പ്രവർത്തനങ്ങളിലെ പങ്കാളിത്തം,തൊഴിൽ നിയമ അവബോധം തുടങ്ങി പതിനൊന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ല, റീജിയണൽ, സംസ്ഥാനതലം എന്നിങ്ങനെ ത്രിതല പരിശോധനയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തിട്ടുള്ളത്.

ആകെ 14998 അപേക്ഷകളാണ് ലഭിച്ചത്.  

അസിസ്റ്റന്റ് ലേബർ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധനയിൽ 5368 അപേക്ഷകൾ അംഗീകരിക്കപ്പെട്ടു.  

ജില്ലാതലത്തിൽ 4876 തൊഴിലാളികളും, റീജിയണൽ തലത്തിൽ 238 തൊഴിലാളികളും  സംസ്ഥാനതലത്തിൽ 57 തൊഴിലാളികളുമാണ് എത്തിയത്.

Leave a Reply

spot_img

Related articles

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി.ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചത്.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്.അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.പനിയെ...

അസമില്‍ പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം

അസമില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം .കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ...

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന്...