ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ് .മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് കേസ്.ആലുവ സൈബര്‍ പോലീസ് ആണ് എഫ്‌ഐആര്‍ ഇട്ടത്. പൊതു മധ്യത്തില്‍ അപമാനിച്ചുവെന്നാണ് എഫ്‌ഐആര്‍.ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് അര്‍ജുനെ പോലീസ് തിരയുന്നത്. ഒളിയിടത്തില്‍ ചെന്ന് പിടികൂടുകയാണ് പോലീസിന്റെ ലക്ഷ്യം.

