ഇബ്ലിമെന്റ്ങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്‌എസിന്റെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്.ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്.അതേസമയം സഹായം നല്‍കുന്ന സംഘടനയായതുകൊണ്ടാണ് എന്‍ജിഒ ഫെഡറേഷന്റെ ഉപദേശകസ്ഥാനം സ്വീകരിച്ചതെന്നാണ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചത്. ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു.സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എന്‍ രാമചന്ദ്രന്‍ പ്രതികരിച്ചത്. ഒരു ഉപദേശവും നല്‍കിയിട്ടില്ല. വിരമിച്ച ജഡ്ജിയെ ഉപദേശകനാക്കി വിശ്വാസ്യത നേടാമെന്ന് തട്ടിപ്പുസംഘം കരുതിയിട്ടുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.