ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്

എറണാകുളം ആലുവ സ്വദേശിയായ നടിയുടെ പീഡന പരാതി വ്യാജമെന്ന് പോലീസ് റിപ്പോർട്ട്.ലോയേഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ നൽകിയ പരാതിയാണ് വ്യാജമെന്ന് കണ്ടെത്തിയത്. പരാതിക്ക് കാരണം മുൻ വൈരാഗ്യമെന്നും പ്രത്യേക അന്വേഷണസംഘം കോടതിയിൽ നൽകിയ റഫർ റിപ്പോർട്ടിൽ പറയുന്നു. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് റഫർ റിപ്പോർട്ട്. അതേസമയം കൊച്ചിയിലെ ഐടി സ്ഥാപന ഉടമയ്ക്കെതിരായ പീഡന പരാതിയിൽ പ്രതിയുടെ ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി വേണുഗോപാലകൃഷ്‌ണൻ്റെ ബെൻസ് ജി വാഗൻ കാറാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിനുള്ളിൽ വെച്ച് പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന് അതിജീവിത പരാതി നൽകിയിരുന്നു. വേണുഗോപാലകൃഷ്‌ണൻ ഒളിവിൽ തുടരുകയാണ്.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...